ചൂണ്ടല്‍ പയ്യൂര്‍ക്കാവ് ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ ഒക്ടോബര്‍ 10, 11, 12, 13 തിയ്യതികളിലായി നവരാത്രി ആഘോഷം നടക്കും.ഒക്ടോബര്‍ 10 വ്യാഴാഴ്ച്ച വൈകീട്ട് 5:30 മുതല്‍ 6 :30 വരെ പൂജ വെപ്പും, 11 തിയ്യതി വെള്ളിയാഴ്ച്ച ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ പ്രത്യേക പൂജകളും നടക്കും. 12 തിയ്യതി ശനിയാഴ്ച്ച ശനിയാഴ്ച്ച മഹാനവമി ദിനത്തില്‍ ആയുധ പൂജയും വിവിധ കലാപരിപാടികളും അരങ്ങേറും.13-ാം തിയ്യതി ഞായറാഴ്ച്ച വിജയദശമി ദിനത്തില്‍ ക്ഷേത്രത്തില്‍ കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭം നടക്കും. വിജയദശമി ദിനത്തില്‍
കുറുവളൂര്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കാലത്ത് 8 മണി മുതല്‍ 9 മണി വരെ വിദ്യാഗോപാലാര്‍ച്ചനയുമുണ്ടാകും. വിദ്യാഗോപാലാര്‍ച്ചനയിലും, വിദ്യാരംഭത്തില്‍ കുട്ടികളെ എഴുത്തിനിരുത്താനും ആഗ്രഹിക്കുന്ന രക്ഷിതാക്കള്‍ ക്ഷേത്രം കൗണ്ടറില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പയ്യൂര്‍ക്കാവ് ശ്രീദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം ഒക്ടോബര്‍ 10, 11, 12, 13 തിയ്യതികളിലായി നടക്കും
ADVERTISEMENT