കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ കൗണ്‍സിലര്‍ ബിജെപി വനിത കൗണ്‍സിലറെ ജാതി അധിക്ഷേപം നടത്തിയ സംഭവത്തില്‍ വനിത കൗണ്‍സിലര്‍ കുന്നംകുളം അസി. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ അജണ്ട ചര്‍ച്ച ചെയ്യുന്നതിനിടെ വികസന കാര്യ സ്ഥിരം സമതി അധ്യക്ഷന്‍ പി.എം സുരേഷ് തന്നെ ജാതീയമായി അധിക്ഷേപിച്ച് സംസാരിക്കുകയായിരുന്നുവെന്ന് ബിജെപി കൗണ്‍സിലര്‍ ഗീതാ ശശി പറഞ്ഞു. സംഭവത്തില്‍ യോഗം നിയന്ത്രിച്ചിരുന്ന ചെയര്‍പേഴ്‌സണ്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് കൗണ്‍സില്‍ ബഹിഷ്‌കരിക്കുകയായിരുന്നുവെന്നും ജാതിയമായി അതിക്ഷേപിച്ച പി എം സുരേഷിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും ഗീതാ ശശി പറഞ്ഞു.
ADVERTISEMENT