കൗണ്‍സില്‍ യോഗം പ്രതിപക്ഷം തടസ്സപ്പെടുത്തി എന്നാരോപിച്ച് നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു

 

അനാവശ്യ ചര്‍ച്ച കൊണ്ടുവന്ന് കൗണ്‍സില്‍ യോഗം പ്രതിപക്ഷം തടസ്സപ്പെടുത്തി എന്നാരോപിച്ച് നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്റെ നേതൃത്വത്തിലാണ് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. ബിജെപി കൗണ്‍സിലര്‍ തന്നെയാണ് ജാതി വെളിപ്പെടുത്തിയതെന്നും, ഇതേ തുടര്‍ന്ന് മറ്റു ബിജെപി കൗണ്‍സിലര്‍മാര്‍ ജാതിപേര് പറഞ്ഞ് കൗണ്‍സില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് ചര്‍ച്ച കൊണ്ടുവന്നതെന്നും ചെയര്‍പേഴ്‌സണ്‍ സീതാരവീന്ദ്രന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും വിവിധ നിലകളില്‍ ശാക്തികരിക്കാനായി നിഷ്പക്ഷമായ പ്രവര്‍ത്തനമാണ് നഗരസഭ നടത്തുന്നതെന്നും,
എസ്.സി-എസ്.ടി. കുടുംബങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലേക്ക് ചര്‍ച്ച കൊണ്ടുവന്നതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും ചെയര്‍പേഴ്‌സണ്‍ കൂട്ടിച്ചേര്‍ത്തു. വൈസ് ചെയര്‍ പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്‍ മാരായ പി.എം.സുരേഷ്, പ്രിയ സജീഷ്, പി.കെ.ഷബീര്‍, എ.എസ്. സുജീഷ് തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
Malaya Image 1

Post 3 Image