കരിച്ചാല്‍ക്കടവ് പാലം പണിയുടെ ഭാഗമായി പൊളിച്ച ബണ്ട് വരമ്പ് അറ്റകുറ്റപണി നടത്താത്തത് കര്‍ഷകരെ വലയ്ക്കുന്നു

 

പെങ്ങാമുക്ക് കരിച്ചാല്‍ക്കടവ് പാലം പണിയുടെ ഭാഗമായി പൊളിച്ച ബണ്ട് വരമ്പ് അറ്റകുറ്റപണി നടത്താത്തത് കര്‍ഷകരെ വലയ്ക്കുന്നു. കരിച്ചാല്‍ക്കടവിന് സമീപത്തെ പാറക്കുഴി കോള്‍പടവിലെ കര്‍ഷകരാണ് കൃഷി ഇറക്കാനാകാതെ ബുദ്ധിമുട്ടിലായത്. തകര്‍ന്ന ബണ്ട് വരമ്പിലൂടെ മോട്ടറും പെട്ടീംപറയും കൊണ്ടു പോകാന്‍ കഴിയുന്നില്ലെന്ന് കോള്‍പടവ് പ്രസിഡന്റ് കെ.കെ.ശശി പറഞ്ഞു. 72 ഏക്കര്‍ പാടത്ത് 84 കര്‍ഷകരാണ് കൃഷി ഇറക്കുന്നത്. ഇത്തവണ നേരത്തെ കൃഷി ഇറക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തകര്‍ന്ന ബണ്ട് വരമ്പിലൂടെ മോട്ടറും അനുബന്ധ സാമഗ്രികളും കൊണ്ടു പോകാന്‍ കഴിയാത്തതാണ് തിരിച്ചടിയായത്. പല തവണ പാലം പണിയുന്ന കരാറുക്കാരനോട് ആവശ്യപ്പെട്ടെങ്കിലും ബണ്ടു വരമ്പ് മണ്ണിട്ട് ഉയര്‍ത്തിയില്ല. കൃഷി ഇറക്കാന്‍ വൈകുന്നത് അവസാന ഘട്ടത്തില്‍ വെള്ളം കിട്ടാന്‍ ബുദ്ധിമുട്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു. ബണ്ട് വരമ്പ് അറ്റകുറ്റ പണി നടത്തി കൃഷിയിറക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

ADVERTISEMENT
Malaya Image 1

Post 3 Image