എളവള്ളിയില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി രണ്ടാം ബ്ലോക്കിന്റെ നിര്‍മ്മാണം ആരംഭിച്ചു

എളവള്ളി ഗ്രാമപഞ്ചായത്തില്‍ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി രണ്ടാം ബ്ലോക്ക് നിര്‍മ്മാണത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ പതിനാറ് വാര്‍ഡുകളില്‍ നിന്നും ഹരിത കര്‍മ്മ സേന സംഭരിക്കുന്ന അജൈവമാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതിനുള്ള കേന്ദ്രമായ എം.സി.എഫ്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.സി.മോഹനന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി തോമസ് രാജന്‍,അസി.സെക്രട്ടറി സി.എസ്.രശ്മി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.യു. ഉഗേഷ്,ശുചിത്വമിഷന്‍ മുല്ലശ്ശേരി ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ പി. രുഗ്മ,ഹരിത കര്‍മ്മ സേന സെക്രട്ടറി സജിത ബാബു എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image