മിന്നല്‍ പരിശോധന ; ഏഴു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

 

ഗുരുവായൂര്‍ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഏഴു ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കിഴക്കേനടയിലെ കൃഷ്ണ ഇന്‍, ശരവണഭന്‍, മാഞ്ചിറ റോഡിലെ നമ്പൂതിരീസ് റസ്റ്റോറന്റ്, കൈരളി ജംഗ്ഷനിലെ വിസ്മയ, തമ്പുരാന്‍ പടി സെവന്‍ ഡേയ്‌സ് ഹോട്ടല്‍സ് ആന്റ് റസ്റ്റോറന്റ്, തൊഴിയൂര്‍ ആലിഫ് ഫാമിലി റസ്സ്‌റ്റോറന്റ്, തമ്പുരാന്‍പടി ലൈഗര്‍ ഫ്യൂഷന്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നാണ് പഴയ ഭക്ഷണങ്ങള്‍ പിടികൂടിയത്. സ്ഥാപനങ്ങളില്‍ നിന്ന് ഇരുപത്തി അയ്യായിരം രൂപ വീതം പിഴ ഈടാക്കി പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.കാര്‍ത്തികയുടെ നേതൃത്വത്തില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.സി.രശ്മി, എം.ഡി.റിജേഷ്, എ.ബി.
സുജിത് കുമാര്‍, കെ.എസ്.പ്രദീപ് എന്നിവരാണ് പരിശോധന നടത്തിയത്.

 

ADVERTISEMENT
Malaya Image 1

Post 3 Image