മൃഗങ്ങളുടെ ക്ഷേമത്തിനായുള്ള സാഹചര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും മനുഷ്യക്ഷേമത്തിനും മൃഗങ്ങള്‍ വഹിക്കുന്ന സുപ്രധാനമായ പങ്കിനെക്കുറിച്ച് മനസ്സിലാക്കുന്നതിനും ഈ ദിനാചരണം സഹായകമാകുമെന്ന്
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ് പറഞ്ഞു. ദിനാചരണത്തോടനുബന്ധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥികള്‍ പ്രസംഗം, ലഘുനാടകം എന്നിവ അവതരിപ്പിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി, അധ്യാപകരായ പ്രീതി, വിനി വിത്സണ്‍, ലതിക എം, വിറ്റി വി ചീരന്‍ എന്നീ അധ്യാപകരും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ADVERTISEMENT