പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാരുണ്യം കുടുംബ സംഗമം സംഘടിപ്പിച്ചു

 

പുന്നയൂര്‍ക്കുളം പരൂര്‍ കാരുണ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാരുണ്യം കുടുംബ സംഗമവും, ഹോമിയോ മെഡിക്കല്‍ ക്യാമ്പും , മോട്ടിവേഷന്‍ ക്ളാസും, നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണവും നടത്തി. കാരുണ്യം കോണ്‍ഫ്രന്‍സ് ഹോളില്‍ നടന്ന സംഗമത്തില്‍ ചെയര്‍മാന്‍ കുഞ്ഞിമുഹമ്മദ് വീട്ടിപറമ്പില്‍ അദ്ധ്യക്ഷനായി. കാരുണ്യം ജോയിന്‍ സെക്രട്ടറി മനാഫ് വീട്ടിലവളപ്പില്‍, വൈസ് ചെയര്‍മാന്‍ ഷരീഫ് പാണ്ടോത്തയില്‍ , അബൂബക്കര്‍ പാറയില്‍ എന്നിവര്‍ സംസാരിച്ചു. മോട്ടിവേറ്റര്‍ റഷീദ ജാസിം ക്ലാസ് എടുത്തു. ഹോമിയോ മെഡിക്കല്‍ ക്യാമ്പിന് ഡോക്ടര്‍മാരായ ജമാലുദ്ധീന്‍, നസീമ എന്നിവര്‍ രോഗികളെ പരിശോധിച്ചു. മരുന്ന് വിതരണത്തിന് കാരുണ്യം ജനറല്‍ സെക്രട്ടറി ഷംസുദ്ധീന്‍, റാഫി പരൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് നിര്‍ദ്ധനരായ നൂറോളം കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണവും ഉണ്ടായിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image