ചാലിശേരി ഫാമിലി മെഡിക്കല്‍ സെന്ററിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സൗജന്യ ന്യൂറോ മെഡിക്കല്‍ ക്യാമ്പ് നടത്തി

ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിക്ക് ഫാമിലി മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ വി.വി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്ന വാര്‍ഷികാഘോഷം ന്യൂറോളജിസ്റ്റ് ഡോക്ടര്‍ ജിത്തു ജോസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു നടന്ന ക്യാമ്പില്‍ മുന്‍കൂട്ടി പേര്‍ റജിസ്റ്റര്‍ ചെയ്ത 50 ഓളം പേരെ പരിശോധിച്ച് രോഗ നിര്‍ണ്ണയം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആര്‍.കുഞ്ഞുണ്ണി , ഡോക്ടര്‍മാരായ നിമിഷ, റോബര്‍ട്ട് തമ്പി, ഇജ്ജാസ്, അജ്മല്‍, സന്തോഷ്, മധു, അനൂപ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image