നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ച് കയറി അപകടം

 

പെരുമ്പിലാവ് ആല്‍ത്തറ മസ്ജിദിന് സമീപത്തെ അപകട വളവില്‍ നിയന്ത്രണം വിട്ട കാര്‍ വീട്ടിലേക്ക് ഇടിച്ച് കയറി. മേലേയില്‍ ഷാജഹാന്റെ വീടിനുമ്മറത്തേക്കാണ് കാര്‍ ഇടിച്ച് കയറിയത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ തിപ്പലശ്ശേരി ഭാഗത്തുനിന്നും വന്ന മാരുതി സ്വിഫ്റ്റ് കാര്‍ പെരുമ്പിലാവ് ഭാഗത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ഈ സമയത്ത് വീടിന് മുന്‍വശത്ത് മറ്റാരുമില്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. കാറിലുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം ഭാഗികമായി തകര്‍ന്നു. വീടിനും കേടുപാടുകള്‍ സംഭവിച്ചു.അപകടത്തിന്റെ ദൃശ്യങ്ങള്‍ ഷാജഹാന്റെ തന്നെ വീടിനു മുന്നില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ADVERTISEMENT
Malaya Image 1

Post 3 Image