എസ്റ്റിമേറ്റില്‍ ഉള്‍പെടുത്തിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കുറച്ച് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് നാട്ടുകാര്‍ തടഞ്ഞ പൊതുമരാമത്ത് റോഡ് നിര്‍മ്മാണം ആരംഭിച്ചു. നീണ്ട കാത്തിരിപ്പിന് ശേഷം നിര്‍മ്മാണം നടക്കുന്ന ഉപ്പുങ്ങല്‍ ചങ്ങരംകുളം റോഡിലെ പാലായിക്കല്‍ പാലം ഭാഗത്തെ നിര്‍മാണമാണ് തര്‍ക്കം മൂലം തടസപ്പെട്ടിരുന്നത്. രണ്ട് കിലോമീറ്റര്‍ ദൂരം വരുന്ന റോഡിന്റെ അവസാന ഘട്ട പണികളാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യഘട്ടത്തില്‍ ടാറിങ് ഉള്‍പെടയുള്ള പ്രവര്‍ത്തികള്‍ കഴിഞ്ഞിരുന്നു. പാടശേഖരത്തിന് കുറുകെ കടന്ന് പോകുന്ന ഭാഗം മണ്ണിട്ട് ഉയര്‍ത്തി ഇവിടെ കട്ട വിരിക്കുന്ന പ്രവര്‍ത്തിയാണ് ഇപ്പോള്‍ നടക്കുന്നത്.
ADVERTISEMENT