കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അജണ്ട ചര്‍ച്ച ചെയ്യുന്നതിനിടെ ഭരണപക്ഷ കൗണ്‍സിലര്‍ ബിജെപി കൗണ്‍സിലറെ ജാതി അധിക്ഷേപം നടത്തിയതായി ആരോപണം. സംഭവത്തെ തുടര്‍ന്ന് നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം ശക്തമായതോടെ അജണ്ട ചര്‍ച്ച ചെയ്യാനാകാതെ യോഗം പിരിച്ചുവിട്ടു. ഒമ്പതാം നമ്പര്‍ അജണ്ട ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഭരണപക്ഷ കൗണ്‍സിലറും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പിഎം സുരേഷ് പ്രതിപക്ഷ ബിജെപി കൗണ്‍സിലര്‍ ഗീതാ ശശിക്കെതിരെ ജാതി അധിക്ഷേപം നടത്തിയതെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
ADVERTISEMENT