30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് ഹോളി ക്രോസ് ദേവാലയത്തിലെ മാര്‍ത്തോമ തീര്‍ത്ഥകേന്ദ്രത്തില്‍ പുതുഞായര്‍ തിരുന്നാള്‍ സമാപിച്ചു

ആര്‍ത്താറ്റ് ഹോളി ക്രോസ് ദേവാലയത്തിലെ മാര്‍ത്തോമ തീര്‍ത്ഥകേന്ദ്രത്തില്‍ പുതുഞായര്‍ തിരുന്നാള്‍ സമാപിച്ചു

38

ആര്‍ത്താറ്റ് ഹോളി ക്രോസ് ദേവാലയത്തിലെ മാര്‍ത്തോമ തീര്‍ത്ഥകേന്ദ്രത്തില്‍ എട്ടാമിട ആഘോഷത്തോടെ പുതുഞായര്‍ തിരുന്നാള്‍ സമാപിച്ചു. രാവിലെ 6 മണിക്കും 9.30 നും വിശുദ്ധ കുര്‍ബാനകള്‍ ഉണ്ടായിരുന്നു. 9.30 ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ഷിജോ മാപ്രാണത്തുകാരന്‍ നേതൃത്വം നല്‍കി. വി. കുര്‍ബാനയ്ക്കു ശേഷം വികാരിയും തിരുന്നാള്‍ ജനറല്‍ കണ്‍വീനറും ചേര്‍ന്ന് തിരുന്നാള്‍ കൊടിയിറക്കി. ഫാന്‍സി വെടിക്കെട്ടും ഉണ്ടായിരുന്നു. തിരുനാള്‍ എട്ടാമിടം ആഘോഷങ്ങള്‍ക്ക് വികാരി ഫാ. ഷിജോ മാപ്രാണത്തുകാരന്‍, തിരുന്നാള്‍ ജനറല്‍ കണ്‍വീനര്‍ ഷൈജു ആളൂര്‍, കൈക്കാരന്‍മാരായ തോമസ് ചുങ്കത്ത്, ഷാബു ചിറ്റിലപ്പിള്ളി, ചാര്‍ളി ചിരിയങ്കണ്ടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!