മന്നലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ വോളിബോള്‍ കോര്‍ട്ടിന്റെയും വോളിബോള്‍ ക്യാമ്പിന്റേയും ഉദ്ഘാടനം നിര്‍വഹിച്ചു

മന്നലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളില്‍ വോളിബോള്‍ കോര്‍ട്ടിന്റെയും വോളിബോള്‍ ക്യാമ്പിന്റേയും ഉദ്ഘാടനം പുന്നയൂര്‍ പഞ്ചായത്തംഗം ടി.എ അയിഷ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് അസീസ് മന്ദലാംകുന്ന് അധ്യക്ഷത വഹിച്ചു. ചാവക്കാട് എ.ഇ.ഒ വി.ബി സിന്ധു മുഖ്യ അതിഥിയായി. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ‘സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി’യുടെ ഭാഗമായി ‘ഒരു സ്‌കൂള്‍ ഒരു ഗെയിം’ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വോളിബോള്‍ കോര്‍ട്ട് അനുവദിച്ചു കിട്ടിയത്. വോളിബോള്‍ ക്യാമ്പിന് സ്‌കൂള്‍ ഫിസിക്കല്‍ എജുക്കേഷന്‍ ട്രെയിനര്‍ റഫീല്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി. പ്രധാന അധ്യാപിക സുനിത മേപ്പുറത്ത് സ്വാഗതവും സിനാന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT