അകലാട് ബദര്‍ പള്ളി ഹരിത കാരുണ്യം കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു. കൂട്ടായ്മ പ്രസിഡന്റും വാര്‍ഡ് മെമ്പറുമായ അബ്ദുല്‍ സലീം കുന്നമ്പത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വന്ദേമാതരം, ഗ്രൂപ്പ് സോങ്ങ് മത്സരങ്ങളില്‍ ‘എ’ ഗ്രേഡ് നേടി നാടിന്റെ അഭിമാനമായ ദേവനന്ദ ശൈലന്‍, 2026 ലെ സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി ‘ടോപ്പ് പ്ലസ്’ പദവി സ്വന്തമാക്കിയ റന ഫാത്തിമ എന്നിവരെയാണ് ആദരിച്ചത്. മുസ്ലിം ലീഗ് ജില്ലാ കൗണ്‍സിലര്‍ പി.എം. നൂര്‍ദ്ദീന്‍, പ്രവാസി ലീഗ് നേതാവ് സത്താര്‍ ബോംബെ എന്നിവര്‍ ചേര്‍ന്ന് സ്‌നേഹോപഹാരം കൈമാറി. യൂത്ത് കോണ്‍ഗ്രസ് ഗുരുവായൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് നിസാം അലിങ്ങള്‍, കെ.എം.സി.സി നേതാക്കളായ അസറുദ്ദീന്‍, ആലിക്കുട്ടി കണ്ടാത്ത് എന്നിവര്‍ ചേര്‍ന്ന് മൊമെന്റോ നല്‍കി. മുന്‍ മെമ്പറും വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ സുബൈദ പുളിക്കല്‍, വാപ്പു പൂവാങ്കര, കബീര്‍ കിഴക്കോട്ട്, ലത്തീഫ് വാക്കയില്‍, അഫ്‌നാന്‍, മിസ്വാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



