നെല്ലുവായ് ശ്രീ മാരിയമ്മന്‍ കോവിലിലെ അമ്മന്‍കുടം മഹോത്സവം ആരംഭിച്ചു

നെല്ലുവായ് ശ്രീ മാരിയമ്മന്‍ കോവിലിലെ അമ്മന്‍കുടം മഹോത്സവം ആരംഭിച്ചു. പാറക്കടവില്‍ നിന്ന് കഴകം, ഉടുക്ക് വാദ്യം എന്നിവയുടെ അകമ്പടിയോടെ സത്യകുംഭം എഴുന്നള്ളിപ്പും ശ്രീ ധന്വന്തരീ ക്ഷേത്രത്തില്‍ നിന്നും മേളത്തോടുകൂടിയുള്ള എഴുന്നള്ളിപ്പും നടന്നു. കലാ-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് നിര്‍വഹിച്ചു. ധന്വരി ആയുര്‍വേദ ഹോസ്പിറ്റല്‍ ചീഫ് ഫിസിഷന്‍ ഡോ. ശ്രീകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി. വാര്‍ഡ് മെമ്പര്‍ മീനാ ശലമോന്‍ മുഖ്യാതിഥിയായി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.

ADVERTISEMENT