നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വെള്ള ചാലിലേക്ക് പതിച്ച് അപകടം

 

എരുമപ്പെട്ടി ചിറ്റണ്ട തൃക്കണ പതിയാരം സെന്ററിന് സമീപം നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ വെള്ള ചാലിലേക്ക് പതിച്ച് അപകടം. തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് സംഭവം.കുണ്ടന്നൂര്‍ ചുങ്കം ഭാഗത്തുനിന്ന് വരവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായത്. വാഹനത്തിലുണ്ടായിരുന്ന മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കള്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു.
അപകടത്തില്‍ വാഹനത്തിന്റെ മുന്‍വശം തകര്‍ന്നു. മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാണ്.

ADVERTISEMENT
Malaya Image 1

Post 3 Image