വടക്കേക്കാട് ജനമൈത്രി പോലീസും സ്റ്റുഡന്‍സ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പും സംയുക്തമായി ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

 

ആല്‍ത്തറ സെന്ററില്‍ വെച്ച് നടത്തിയ പരിപാടി അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ഗുരുവായൂര്‍ ബിജു ഉത്ഘാടനം ചെയ്തു. വടക്കേക്കാട് സബ് ഇന്‍സ്പെക്ടര്‍ ആനന്ദ് അധ്യക്ഷത വഹിച്ചു. വടക്കേക്കാട് അഡീസ്ഷണല്‍ എസ് ഐ യൂസഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അന്‍സാര്‍ കോളേജ് പ്രിന്‍സിപ്പല്‍ ടി കെ ഷെക്കീര്‍, കുന്നത്തൂര്‍ റെസിഡന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ പി ഗോപാലന്‍ പാലിയേറ്റീവ് പ്രതിനിധി മൈമൂന അഭയം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഗോപിനാഥ് പാലഞ്ചേരി അവതരിപ്പിച്ച ഏകാങ്ക കഥാപാത്ര നാടകമായ മരണം മൊഴി, തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കൊച്ചന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഫ്‌ലാഷ് മോബും എന്നിവയും ഉണ്ടായിരുന്നു. ജനമൈത്രി പോലീസ് കണ്‍വീനര്‍ സകരിയ കുന്നച്ചം വീട്ടില്‍ നന്ദിയും പറഞ്ഞു

ADVERTISEMENT
Malaya Image 1

Post 3 Image