കുന്നംകുളം ഉപജില്ല കേരള സ്‌കൂള്‍ കായികമേള ഒന്നാം ദിനമത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലിഷ് സ്‌ക്കൂള്‍ മുന്നില്‍
ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടന്നുവരുന്ന കുന്നംകുളം ഉപജില്ല കേരള സ്‌കൂള്‍ കായികമേള ഒന്നാം ദിനമത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 100 പോയിന്റോടെ പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലിഷ് സ്‌ക്കൂള്‍ മുന്നില്‍.69 പോയിന്റോടെ കരിക്കാട് അല്‍ അമീന്‍ ഇംഗ്ലിഷ് ഹൈസ്‌കൂള്‍ തൊട്ടു പിന്നിലുണ്ട്. 65 പോയിന്റോടെ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മൂന്നാമതായും തുടരുന്നു. റെയ്‌സ്, ഹൈ ജംപ്, ഷോട്ട് പുട്ട്,റിലേ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള മത്സരങ്ങളാണ് ഒന്നാം ദിനത്തില്‍ പൂര്‍ത്തിയായത്.
ADVERTISEMENT