തൃത്താല വിദ്യാഭ്യാസ ഉപജില്ല ശാസ്‌ത്രോത്സവത്തിന് തുടക്കമായി

 

3 ദിവസങ്ങളിലായി ചാലിശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ശാസ്‌ത്രോത്സവം നടക്കുന്നത്.ശാസ്ത്ര-സാമൂഹ്യ-ഗണിതശാസ്ത്ര-പ്രവര്‍ത്തി പരിചയ- ഐ. ടി മേളകളിലായി മുവ്വായിരത്തിലധികം വിദ്യാര്‍കളാണ് ശാസ്‌ത്രോത്സവത്തില്‍ പങ്കെടുക്കുന്നത്.മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടനം പാലക്കാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ടും ശാസ്‌ത്രോത്സവം സ്വാഗതസംഘം ചെയര്‍മാനുമായ വിജീഷ് കുട്ടന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ആര്‍ കുഞ്ഞുണ്ണി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദര്‍, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ പുളിയഞ്ഞാലില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആനി വിനു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ അനു വിനോദ് തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ശാസ്ത്ര നാടകവും അരങ്ങേറി.

ADVERTISEMENT
Malaya Image 1

Post 3 Image