28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam എസ്.സി പ്രമോട്ടറുടെ രാജി : കുന്നംകുളം നഗരസഭ കൗണ്‍സിലില്‍ പ്രതിഷേധം

എസ്.സി പ്രമോട്ടറുടെ രാജി : കുന്നംകുളം നഗരസഭ കൗണ്‍സിലില്‍ പ്രതിഷേധം

എസ്.സി പ്രമോട്ടറെ ഭീഷണിപ്പെടുത്തി രാജി വെപ്പിച്ച സംഭവം: കുന്നംകുളം നഗരസഭ കൗണ്‍സിലില്‍ ശക്തമായ പ്രതിഷേധം; യോഗം പിരിച്ചുവിട്ടു.കുന്നംകുളം നഗരസഭയിലെ എസ്.സി പ്രമോട്ടറായ ദളിത് യുവതിയെ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തി ജോലി രാജിവെപ്പിച്ച സംഭവത്തെച്ചൊല്ലി കുന്നംകുളം നഗരസഭ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ബഹളം. പ്രതിഷേധം കനത്തതോടെ ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. യുവതിയെ ഭീഷണിപ്പെടുത്തിയ സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറിക്ക് എതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുക, രാജി വെക്കേണ്ടി വന്ന ദളിത് യുവതിയെ അടിയന്തരമായി ജോലിയില്‍ തിരിച്ചെടുക്കുക എന്നീ രണ്ട് ആവശ്യങ്ങളാണ് പ്രതിഷേധിച്ച കോണ്‍ഗ്രസ്, ബി.ജെ.പി അംഗങ്ങള്‍ മുന്നോട്ടുവെച്ചത്. ചെയര്‍പേഴ്‌സന്റെ ചേംബറിന് മുന്നിലെത്തിയ അംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം കടുപ്പിച്ചു. ഇതോടെ സഭാനടപടികള്‍ തടസ്സപ്പെടുകയും നഗരസഭാ കൗണ്‍സില്‍ ബഹളത്തില്‍ മുങ്ങുകയും ചെയ്തു. ഇതിനിടെ ആര്‍.എം.പി അംഗങ്ങള്‍ കൗണ്‍സില്‍ ബഹിഷ്‌കരിച്ച് പുറത്തിറങ്ങി.

ADVERTISEMENT
error: Content is protected !!