സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു; ഇന്നലത്തെ ഉപഭോഗം 106.03 ദശലക്ഷം യൂണിറ്റ്

അവധി ദിവസവും ചിലയിടങ്ങളിലെ വേനൽ മഴയും കാരണം ഇന്നലെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുറഞ്ഞു. 106.03 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ വൈദ്യുതി ഉപഭോഗം . വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും കുറവുണ്ടായി . 5600 മെഗാവാട്ടായിരുന്നു ഇന്നലത്തെ ഉയര്‍ന്ന ആവശ്യകത . 19.55 ദശലക്ഷം യൂണിറ്റ് ജല വൈദ്യുതി പദ്ധതികളിൽ നിന്ന് ഉത്പാദിപ്പിച്ചപ്പോള്‍ 84.37 ദശലക്ഷം യൂണിറ്റാണ് പുറത്ത് നിന്ന് വാങ്ങിയത് . ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപയോഗവും ആവശ്യകതയും ശനിയാഴ്ചയായിരുന്നു .117.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ശനിയാഴ്ച ഉപയോഗിച്ചത്.

ADVERTISEMENT