ചൂണ്ടല്‍ ജംഗ്ക്ഷനിലെ ഡിവൈഡറില്‍ കാര്‍ ഇടിച്ചു കയറി വീണ്ടും അപകടം

168

ചൂണ്ടല്‍ ജംഗ്ക്ഷനിലെ ഡിവൈഡറില്‍ കാര്‍ ഇടിച്ചു കയറി വീണ്ടും അപകടം. തൃശ്ശൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കാറാണ് ഡിവൈഡറിലേക്ക് ഇടിച്ച് കയറിയത്. ഡിവൈഡറിന് മുന്നില്‍ സ്ഥാപിക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇരുട്ട് മൂലം വാഹന യാത്രികര്‍ കാണാത്തതിനാല്‍ ഇടിച്ച് കയറിയുള്ള അപകടങ്ങള്‍ ഇവിടെ പതിവായിരിക്കുകയാണ്.