ട്രെയിന്‍ കംപാര്‍ട്ട്‌മെന്റിലെ ബര്‍ത്ത് പൊട്ടി വീണ് മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം

311

ട്രെയിന്‍ യാത്രക്കിടെ കംപാര്‍ട്ട്‌മെന്റിലെ ബര്‍ത്ത് പൊട്ടി വീണ് മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ എളയിടത്ത് മാറാടിക്കല്‍ കുഞ്ഞി മൂസയുടെ മകന്‍ 62 വയസ്സുള്ള അലിഖാനാണ് മരിച്ചത്. ദല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ തെലുങ്കാനക്കടുത്തുള്ള വാറങ്കലില്‍ കഴിഞ്ഞ 18 ന് രാത്രിയിലായിരുന്നു അപകടം. സംഭവം നടക്കുമ്പോള്‍ അലിഖാന്‍ താഴയുള്ള ബര്‍ത്തില്‍ കിടക്കുകയായിരുന്നു.
മുകളില്‍ നിന്ന് ബെര്‍ത്ത് പൊട്ടി വീണ് കഴുത്തില്‍ വന്നിടിച്ച് 3 എല്ലുകള്‍ പൊട്ടുകയും ഞരമ്പിന് ക്ഷതമേല്‍ക്കുകയും ചെയ്തു. ഇതോടെ കൈകളും കാലുകളും തളര്‍ന്ന സ്ഥിതിയായി. റെയില്‍വേ അധികൃതര്‍ ഉടന്‍ തന്നെ വാറങ്കലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്ദ ചികിത്സക്കായി ഹൈദ്രബാദിലെ കിംഗ്സ് മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച അടിയന്തിര ശസ്ത്രക്രിയ കഴിഞ്ഞെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു. ഷക്കീല ഭാര്യയും, ഷസ മകളുമാണ്. ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സ്ഥാപകന്‍ ചേകനൂര്‍ മൗലവിയുടെ ഭാര്യ സഹോദരനാണ് മരിച്ച അലി ഖാന്‍.