വെളിയങ്കോട് പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എല്‍.ഡി.എഫ് സമരം നടത്തി

96

വെളിയങ്കോട് പഞ്ചായത്ത് ഭരണം തികഞ്ഞ പരാജയമെന്നാരോപിച്ച് എല്‍.ഡി.എഫ് നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ സമരം നടത്തി. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കുത്തി പൊളിച്ചിട്ട റോഡുകള്‍ പുനര്‍നിര്‍മ്മിക്കാന്‍ വാട്ടര്‍ അതോറിറ്റി തയ്യാറാവാതിരുന്നിട്ടും ഭരണസമിതി നിസംഗത പാലിക്കുന്നതിലും, പഞ്ചായത്ത് ജനസേവാ കേന്ദ്രത്തില്‍ അപേക്ഷകള്‍ കെട്ടി കിടക്കുന്നതിലും, ജലജന്യ രോഗങ്ങള്‍ പടര്‍ന്നിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതിനും, പഞ്ചായത്ത് കേന്ദ്രീകരിച്ച് എം.സി.എഫ്. ഇല്ലാത്തതും ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എല്‍.ഡി.എഫ്. അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രസിഡന്റിന്റെ ഏകാധിപത്യ പ്രവണതകള്‍ മൂലം ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളെ വട്ടം ചുറ്റിക്കുകയാണെന്നും മെമ്പര്‍മാര്‍ ആരോപിച്ചു. പ്രതിഷേധത്തിന് ഹുസൈന്‍ പാടത്തകായില്‍, സൈദ് പുഴക്കര , മുസ്തഫ മുക്രിയകത്ത് എന്നിവര്‍ നേതൃത്വം നല്‍കി.