കടപ്പുറം പഞ്ചായത്തില്‍ ശക്തമായ കടല്‍ക്ഷോഭം

127

കടപ്പുറം പഞ്ചായത്തില്‍ ശക്തമായ കടല്‍ ക്ഷോഭം രൂക്ഷം. ആശുപത്രി പടി, അഞ്ചങ്ങാടി വളവ്, മൂസ റോഡ്, വെളിച്ചെണ്ണ പടി, മുനക്കക്കടവ്, അഴിമുഖം തുടങ്ങിയ ഭാഗങ്ങളിലാണ് കടല്‍ വെള്ളം കരയിലേക്ക് അടിച്ചു കയറുന്നുത്. നിരവധി വീടുകളിലേക്ക് വെള്ളം കയറി. ഇന്ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണ് കടല്‍ക്കലി രൂക്ഷമായത്. 150ല്‍ പരം വീടുകളിലേക്ക് വെള്ളം കയറി. ഏതാണ്ട് 2 കിലോമീറ്റര്‍ നീളത്തില്‍ വെള്ളം കയറി. കഴിഞ്ഞ ദിവസം കടല്‍ക്ഷോഭം കനത്തതോടെ നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു.