റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തകന്റെ ഒറ്റയാള്‍ നിരാഹാരസമരം

ഗുരുവായൂര്‍ പടിഞ്ഞാറേ നട മുതല്‍ പുന്നയൂര്‍ക്കുളം ആല്‍ത്തറ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ ചാവക്കാട് പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ ഒറ്റയാള്‍ നിരാഹാരം സമരം. പൊതുപ്രവര്‍ത്തകന്‍ വത്സന്‍ താമരയൂരാണ് ഒറ്റയാള്‍ നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന് പിന്തുണ അര്‍പ്പിച്ച് അഡ്വ. സി.ഐ. എഡിസണ്‍, അഡ്വ. ടി. രാമചന്ദ്രന്‍, അഡ്വ. കെ.വി. രാമനാഥന്‍ എന്നിവരുമെത്തി. പലതവണ പിഡബ്ല്യുഡി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. നിരവധി അപകടങ്ങളും സംഭവിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും പരാതി നല്‍കി. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന സമരങ്ങളുമായി മുന്നോട്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

ADVERTISEMENT
Malaya Image 1

Post 3 Image