25.8 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Kunnamkulam കാണിപ്പയ്യൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു; മരത്തംകോട് സ്വദേശിക്ക് പരിക്ക്

കാണിപ്പയ്യൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ചു; മരത്തംകോട് സ്വദേശിക്ക് പരിക്ക്

140

കുന്നംകുളം കാണിപ്പയ്യൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മരത്തംകോട് സ്വദേശിയായ യുവാവിന് പരിക്കേറ്റു. 28 വയസ്സുള്ള സഞ്ജയ്ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച്ച രാവിലെ 11.50 നാണ് അപകടമുണ്ടായത്. തൃശൂര്‍ ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും എതിശയില്‍ വരികയായിരുന്ന ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാലിന് പരിക്കേറ്റ ബൈക്ക് യാത്രികനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!