തായം കളി മത്സരം സമാപിച്ചു

78

നെല്ലുവായ് സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തായം കളി മത്സരം സമാപിച്ചു. ഫൈനലില്‍ സെബി മണ്ടന്‍പറമ്പ് ടീമിനെ പരാജയപ്പെടുത്തി ഫ്രണ്ട്‌സ് വെള്ളറക്കാട് ജേതാക്കളായി. വിജയികള്‍ക്ക് വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഡോക്ടര്‍ വി.സി ബിനോജ് സമ്മാനദാനം നിര്‍വഹിച്ചു. സുശാന്ത് നെല്ലുവായ് അധ്യക്ഷനായി. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമന സുഗതന്‍, പഞ്ചായത്തംഗം എം.കെ ജോസ് എന്നിവര്‍ സംസാരിച്ചു. ക്ലബ് ജോ. സെക്രട്ടറി ഹരി നെല്ലുവായ്, ക്ലബ് അംഗങ്ങളായ ബാലന്‍, ജിനു, ശിഹാബ്, സുലൈമാന്‍, രാജന്‍, മുത്തു എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് ഒന്നാം സമ്മാനം ട്രോഫിയും 40000 രൂപയും രണ്ടാം സമ്മാനം 20000 രൂപയും ട്രോഫിയും സമ്മാനിച്ചു.