അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ച നെല്ലിക്കല്‍ വിജയനെ ആദരിച്ചു

227

അടിയന്തരാവസ്ഥ കാലത്ത് ജയില്‍വാസം അനുഭവിച്ച വേലൂര്‍ മണിമലര്‍ക്കാവ് നെല്ലിക്കല്‍ വിജയനെ ബിജെപി വേലൂര്‍ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു. ബിജെപി വേലൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് അഭിലാഷ് തയ്യൂര്‍ അധ്യക്ഷനായ ആദരവ് ചടങ്ങ് മണ്ഡലം വൈസ് പ്രസിഡണ്ടും പഞ്ചായത്ത് ഇന്‍ ചാര്‍ജറുമായ ഉണ്ണികൃഷ്ണന്‍ അമ്മാത്ത് ഉദ്ഘാടനം ചെയ്തു. ആദരവ് ഏറ്റുവാങ്ങി ജയിലിലെ തിക്താനുഭവങ്ങള്‍ പങ്ക് വച്ച് നെല്ലിക്കല്‍ വിജയന്‍ മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ സൗപര്‍ണ്ണിക ഉണ്ണികൃഷ്ണന്‍, മുകുന്ദന്‍ വേലൂര്‍, എന്നിവരും മറ്റു മുതിര്‍ന്ന ചുമതലക്കാരും സംസാരിച്ചു. പഞ്ചായത്ത് കമ്മറ്റി ജന:സെക്രട്ടറി സുരേഷ് തിരുത്തിയില്‍ സ്വാഗതവും, കമ്മറ്റി വൈസ് പ്രസിഡണ്ട് രഞ്ജീവ് കുറുവന്നൂര്‍ നന്ദിയും പറഞ്ഞു. അടിയന്തരാവസ്ഥ കാലത്ത് രണ്ടര മാസത്തോളമാണ് നെല്ലിക്കല്‍ വിജയന്‍ ജയില്‍വാസം അനുഭവിച്ചത്.