കുന്നംകുളം ബോയ്‌സ് സ്്കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന തൃശൂര്‍ ജില്ല കായികമേളയില്‍ ജില്ലയില്‍ മൂന്നാം സ്ഥാനം നേടി കോണ്‍കോഡ് സ്‌കൂള്‍

കുന്നംകുളം ബോയ്‌സ് സ്്കൂള്‍ സിന്തറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന തൃശൂര്‍ ജില്ല കായികമേളയില്‍ ജില്ലയില്‍ മൂന്നാം സ്ഥാനം നേടി കോണ്‍കോഡ് സ്‌കൂള്‍. ജൂനിയര്‍ ബോയ്‌സ് ഹാമര്‍ ത്രോയില്‍ അദിത് സുധീര്‍, സീനിയര്‍ ഗേള്‍സ് വിഭാഗം 100 മീറ്റര്‍ ഹഡില്‍സില്‍ വി.യു. ജിഷ്ണ. സബ്-ജൂനിയര്‍ ബോയ്‌സ്- ഹൈജമ്പില്‍ കെ.എസ്. മുഹമ്മദ് മുസ്തഫ. എന്നിവര്‍ കുന്നംകുളം ഉപജില്ലയ്ക്ക് വേണ്ടി ഗോള്‍ഡ് നേടി.
പോള്‍-വാള്‍ട്ടില്‍ ജൂനിയര്‍ ഗേള്‍സ് വിഭാഗത്തില്‍ പി.എസ്. സഹല വെങ്കലവും കരസ്ഥമാക്കി. പരിശീലനത്തിന് സുമപ്രകാശ്, എം. അജയ് എന്നിവര്‍ നേതൃത്വം നല്‍കി . സ്‌കൂളില്‍ വച്ച് മാനേജ്‌മെന്റും പി.ടി.എ.യും വിജയികളെ ആദരിച്ചു.
സ്‌കൂള്‍ മാനേജര്‍ ആര്‍എം. ബഷീര്‍ ,പ്രിന്‍സിപ്പല്‍ പി.എം. ഹംസ, അക്കാദമിക് കോഡിനേറ്റര്‍ ഷംസുദ്ദീന്‍ കുന്നമ്പത്ത്, വൈസ് പ്രിന്‍സിപ്പല്‍ രാജിപ്രകാശ് എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image