വേലൂര്‍ മുണ്ടത്തിക്കോട് വളവില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറിയില്‍ സ്‌കൂള്‍ ബസിടിച്ച് അപകടം. രണ്ട് കുട്ടികള്‍ക്ക് നിസാരമായി പരിക്കേറ്റു. പെരിങ്ങണ്ടൂര്‍ പോപ് പോള്‍ മേഴ്‌സി ഹോം സ്‌കൂള്‍ ബസ് ആലിഞ്ചോട് വളവില്‍ നിര്‍ത്തിയിട്ടിരുന്ന വിറക് കയറ്റിയ അശോക് ലെയ്‌ലാന്റ് മിനിലോറിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 5.30 ഓടെയാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ മിനിലോറി കാനയിലേയ്ക്ക് ചാടി റോഡരികിലുള്ള വീട്ടുമതിലില്‍ ഇടിച്ചു നിന്നു. സ്‌കൂള്‍ ബസിന്റെ മുന്‍വശവും ചില്ലും പൂര്‍ണമായും തകര്‍ന്നു.
ADVERTISEMENT