കഥകളി ആചാര്യന്‍ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി (77) അന്തരിച്ചു

കഥകളി ആചാര്യനും കീഴ്പടം കുമാരന്‍ നായരുടെ ശിഷ്യനുമായ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരി (77) അന്തരിച്ചു. ബുധനാഴ്ച്ച പുലര്‍ച്ചെ 2.30ഓടെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. നാലുദിവസമായി ആശുപതിയില്‍ ചികിത്സയിലായിരുന്നു. പാലക്കാട് ചെര്‍പ്പുളശ്ശേരി കാറല്‍മണ്ണ സ്വദേശിയാണ്. കാട്ടാളന്‍, ഹംസം, ബ്രാഹ്‌മണന്‍ തുടങ്ങിയ പ്രധാനപ്പെട്ട വേഷങ്ങളില്‍ കേരളത്തിലെ അറിയപ്പെടുന്ന കഥകളി നടനാണ്. കലാമണ്ഡലം ഫെല്ലോഷിപ്പ് ഉള്‍പ്പെടെ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച്ച വൈകീട്ട് 4ന് കാറല്‍മണ്ണ നരിക്കാട്ടിരി മന വളപ്പില്‍ നടക്കും.

 

ADVERTISEMENT
Malaya Image 1

Post 3 Image