പുന്നയൂര്‍ പഞ്ചായത്ത് 2024-25 ജനകീയാസൂത്രണ പദ്ധതി പ്രകാരം ആദ്യഘട്ടം മുട്ടക്കോഴി വിതരണം നടത്തി. ബുധനാഴ്ച കാലത്ത് 10 മണിക്ക് അവിയൂര്‍ മൃഗാശുപത്രി പരിസരത്ത് വച്ച് നടത്തിയ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ടി വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സുഹറ ബക്കര്‍ അധ്യക്ഷയായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വിശ്വനാഥന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ ശരീഫ, എന്നിവര്‍ സംസാരിച്ചു. മെമ്പര്‍മാരായ സെലീന നാസര്‍, ചിതു രാജേഷ്, എം കെ അറഫാത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. വെറ്ററിനറി സര്‍ജന്‍ ഡോക്ടര്‍ അനൂപ് ജിയോ ജോസ് സ്വാഗതവും എല്‍ എസ് ഐ സെബി കെ എന്‍ നന്ദിയും പറഞ്ഞു.
ADVERTISEMENT