സിപിഐ എം പൊന്നാനി ഏരിയ സമ്മേളനം ഡിസംബര്‍ 8, 9 തിയ്യതികളില്‍ കാഞ്ഞിരമുക്കില്‍ വെച്ച് നടക്കും.

സിപിഐ എം പൊന്നാനി ഏരിയ സമ്മേളനം ഡിസംബര്‍ 8, 9 തിയ്യതികളില്‍ കാഞ്ഞിരമുക്കില്‍ വെച്ച് നടക്കും. സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നല്‍കി. കാഞ്ഞിരമുക്ക് മദര്‍ പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം സംസ്ഥാന കമ്മിറ്റി അംഗം പി നന്ദകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഡ്വാക്കറ്റ് ഇ സിന്ധു അധ്യക്ഷയായി. ഏരിയ കമ്മിറ്റി അംഗങ്ങളായ ടി എം സിദ്ധീഖ്, സുരേഷ് കാക്കനാത്ത്, എം എ ഹമീദ്, പൊന്നാനി നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി ബീന എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി സി പി മുഹമ്മദ്കുഞ്ഞി സ്വാഗതവും കാഞ്ഞിരമുക്ക് ലോക്കല്‍ സെക്രട്ടറി വി വി സുരേഷ് നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. സ്വാഗത സംഘം ഭാരവാഹികളായി മുഖ്യ രക്ഷാധികാരി പി നന്ദകുമാര്‍ എംഎല്‍എ, അഡ്വാക്കറ്റ് ഇ സിന്ധു ചെയര്‍മാന്‍, സി പി മുഹമ്മദ് കുഞ്ഞി ജനറല്‍ കണ്‍വീനര്‍, വി വി സുരേഷ്, കണ്‍വീനര്‍, സി എ മൊയ്തീന്‍ ട്രഷറര്‍ ആയി കമ്മറ്റി രൂപീകരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image