ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ച പ്രിയ സുഹൃത്തിന്റെ മകളെ അനുഗ്രഹിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസനാധിപന്‍ ഗുരുവായൂ ര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെത്തി. അകതിയൂര്‍ കലശമല ആര്യലോക ആശ്രമത്തിലെ ആര്യ മഹര്‍ഷിയുടെയും ഭാര്യ സിമിയുടെയും മകള്‍ ശ്രീലോകയുടെ അരങ്ങേറ്റത്തിനാണ് കുന്നംകുളം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എത്തിയത്.
നൃത്തം തുടങ്ങും മുമ്പേ എത്തിയ ബിഷപ് ശ്രീലോകയേയും അരങ്ങേറ്റം കുറിക്കുന്ന മറ്റ് 11 കുട്ടികളെയും അനുഗ്രഹിച്ചു. അലോന, കെ.യു. ശ്രീലക്ഷി, എം.എസ്. ദിയ, ശ്രീനന്ദ, റിഥിക സുധീഷ്, ഹന്ന, അനഘ വി.ബി, ദിയ ധനേഷ്, സോണിയ, സൗമ്യ, ഷീന എന്നിവരാണ് ശ്രീലോകയോടൊപ്പം അരങ്ങേറിയത്. കലാ മണ്ഡലം രജിതയാണ് പരിശീലക. ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍, കുന്നംകുളം നഗര സഭ കൗണ്‍സിലര്‍ ലെബീബ് ഹസന്‍, കവയത്രി ദിനശ്രീ സുചിതന്‍, എന്നിവരും അരങ്ങേറ്റം കാണാന്‍ എത്തിയിരുന്നു.
ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ച പ്രിയ സുഹൃത്തിന്റെ മകളെ അനുഗ്രഹിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കുന്നംകുളം ഭദ്രാസനാധിപന്‍ ഗുരുവായൂ ര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലെത്തി
ADVERTISEMENT