മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ജപമാല പ്രദക്ഷിണം നടന്നു.

മറ്റം നിത്യസഹായ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ജപമാല മാസാചരണത്തിന്റെ ഭാഗമായി നടന്നു വരുന്ന ഭക്തിനിര്‍ഭരമായ ചടങ്ങുകളുടെ ഭാഗമായി ജപമാല പ്രദക്ഷിണം നടന്നു. ഒക്ടോബര്‍ 1 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലായാണ് കത്തോലിക്ക വിശ്വാസികള്‍ ജപമാല മാസം ആചരിക്കുന്നത്.
ദൈവമാതാവായ പരിശുദ്ധ കന്യാമറിയത്തിനോടുള്ള ഭക്തിയും വിശ്വാസവും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിച്ച ജപമാല മാസാചരണത്തിന്റെ ഭാഗമായാണ് മറ്റം സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ നിന്ന് തീര്‍ത്ഥകേന്ദ്രത്തിലേക്ക് ഇടവകവിശ്വാസികള്‍ അണിനിരന്ന ജപമാല പ്രദക്ഷിണം നടന്നത്. നിത്യസഹായമാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തില്‍ ജപമാല മാസാചരണത്തിന്റെ രജത ജൂബിലിയുടെ ഭാഗമായി വിശ്വാസ തീഷ്ണമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ADVERTISEMENT
Malaya Image 1

Post 3 Image