ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് ഭണ്ഡാരവരവ്

314

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവായി 7,36,47,345 രൂപ ലഭിച്ചു.ഇത് റെക്കോർഡ് ഭണ്ഡാര വരവാണ്.2022 സെപ്റ്റംബറിൽ ലഭിച്ച 6,86,88,183 രൂപയാണ് ഇതിന് മുൻപത്തെ റെക്കോർഡ് തുക.
വൈശാഖക്കാലവും അവധിക്കാലത്തിൻ്റെ അവസാന ദിനങ്ങളും വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപെട്ടത്.ഈ സമയത്തെ
ഭണ്ഡാര വരവാണിത്. മൂന്ന് കിലോ 322ഗ്രാം സ്വർണ്ണവും
16 കിലോ 670ഗ്രാം വെള്ളിയും ലഭിച്ചു.
ഇ ഭണ്ഡാരത്തിൽ നിന്ന് 2.98 ലക്ഷവും രൂപയും ലഭിച്ചു.കേരള ഗ്രാമീൺ ബാങ്കിനായിരുന്നു എണ്ണൽ ചുമതല.