എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു.

52

എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു. പഞ്ചായത്ത് മെമ്പര്‍ എം.കെ ജോസ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയര്‍മാന്‍ പി.ടി സുശാന്ത് അധ്യക്ഷനായി. പ്രധാന അധ്യാപിക കെ.എ സുജിനി സന്ദേശം നല്‍കി, പി.ടി.എ അംഗം ഷംനാസ് സംസാരിച്ചു. ലഹരിക്കെതിരെ ചങ്ങല തീര്‍ക്കല്‍, ലഹരി വിരുദ്ധ പ്രതിജ്ഞ, ടാബ്ലോ, നൃത്തം എന്നിവ നടന്നു. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച നാടകം ശ്രദ്ധേയമായി. അധ്യാപകരായ പി.എം ശ്രീകല, ജിഫി ജോയി, ആര്‍. രാധിക, പി.എന്‍ അനുഷ, ബ്ലെസി ജോര്‍ജ് എന്നിവരാണ് നാടകം പരിശീലിപ്പിച്ചത്