ചൊവ്വന്നൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ 3-ാം വാര്‍ഷിക പൊതുയോഗം മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു

37

ചൊവ്വന്നൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ 3-ാം വാര്‍ഷിക പൊതുയോഗം മുന്‍ കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ച സെന്റ് മേരിസ് സ്‌ക്കൂളിനെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ വിഎസ് സുനില്‍ കുമാര്‍ ഉപഹാരം നല്‍കി ആദരിച്ചു.
കുന്നംകുളം നഗരസഭ ചെയര്‍ പേഴ്‌സണ്‍ സീത രവിന്ദ്രന്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രി സെക്രട്ടറി കെപി സാക്‌സണ്‍ മുഖ്യാതിഥിയായി.പാലിയേറ്റീവ് പ്രസിഡന്റ് സികെ ബാബുട്ടന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മരണാനന്തരം മൃതദേഹം വിട്ടു നല്‍കുന്ന പാലിയേറ്റീവ് മെമ്പര്‍മ്മാരായ 14 പേര്‍ക്ക് മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം പ്രഫസര്‍ ഡോ. സതീദേവി ഐഡി കാര്‍ഡ് വിതരണം ചെയ്തു. നേത്ര വിഭാഗം കൗണ്‍സിലര്‍ വിജി നേത്രദാനത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.തുടര്‍ന്ന് 10 പേര്‍ നേത്രദാന സമ്മതപത്രം കൈമാറി. പാലിയേറ്റീവ് സെക്രട്ടറി ജിനീഷ് തെക്കേക്കര ,പാലിയേറ്റീവ് ട്രഷറര്‍ ഇ .എഫ് .ജോയി, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഒരു മണി വരെ മലങ്കര മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടന്നു. ജനറല്‍ മെഡ