30.9 C
Kunnamkulam
Monday, September 14, 2026
Home Bureaus Kunnamkulam മഴക്കാലത്തിന്റെ വരവായി , നീര്‍ത്തടങ്ങളില്‍ പക്ഷികളുടെ ആരവം കൂടി

മഴക്കാലത്തിന്റെ വരവായി , നീര്‍ത്തടങ്ങളില്‍ പക്ഷികളുടെ ആരവം കൂടി

46

 

മഴക്കാലത്തിന്റെ വരവോടെ കേരളത്തിലെ നീര്‍ത്തടങ്ങളില്‍ പക്ഷികളുടെ ആരവം കൂടി. വിസില്‍ പോലുള്ള ശബ്ദത്തോടെ കൂട്ടമായി പറന്നിറങ്ങുന്ന ചെറിയ ചൂളന്‍ എരണ്ടകള്‍ നഗരങ്ങളിലെ പാര്‍ക്കുകളിലും തടാകങ്ങളിലും ഫാം കുളങ്ങളിലും പാടശേഖരങ്ങളിലുമെല്ലാം നിര്‍ഭയമായി വിഹരിക്കുകയാണ്. കേരളത്തില്‍ പക്ഷിവേട്ട മുന്‍കാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞതാണ് ഈ പക്ഷികള്‍ക്ക് മനുഷ്യസാന്നിധ്യത്തില്‍ കൂടുതല്‍ ആത്മവിശ്വാസം പകര്‍ന്നത്. തങ്ങളെ ഉപദ്രവിക്കാത്ത മനുഷ്യരെ ഇപ്പോള്‍ ഇവ ഒരു ഭീഷണിയായി കാണുന്നില്ല. ശാസ്ത്രീയമായി ഹാബിച്യുവേഷന്‍ എന്ന് വിളിക്കുന്ന പെരുമാറ്റ മാറ്റം മനുഷ്യരുമായി ഇണങ്ങാന്‍ പക്ഷികള്‍ പഠിച്ചുതുടങ്ങി എന്നതിന്റെ തെളിവാണ്. പലപ്പോഴും ഗ്രാമപ്രദേശങ്ങളിലെ ചതുപ്പുകളെക്കാള്‍ ഇവയ്ക്ക് ഇപ്പോള്‍ നഗരങ്ങളിലെ ജലാശയങ്ങളാണ് സുരക്ഷിതമായി തോന്നുന്നുണ്ട്.വേട്ടക്കാരുടെ കുറവും സ്ഥിരമായ ജലസാന്നിധ്യവും മനുഷ്യരുടെ സാന്നിധ്യം കാരണം ഇരപിടിയന്‍ ജീവികള്‍ അകന്നു നില്‍ക്കുന്നതും അവയ്ക്ക് ഇവിടെ കൂടുതല്‍ സുരക്ഷ നല്‍കുന്നുണ്ട്.

ADVERTISEMENT
error: Content is protected !!