പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ റിന്‍ഷ ഷെറിനെ ആദരിച്ചു

x

പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ റിന്‍ഷ ഷെറിനെ കേരള പ്രകൃതി സംരക്ഷണ സംഘം ആദരിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം ചടങ്ങ് ഉദ്ഘാടനം ചെയ്തു. കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന അഡ്മിനിസ്‌ട്രേറ്റര്‍ പ്രദീപ് ചെറുവാശേരി അധ്യക്ഷത വഹിച്ചു.സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഷാജി തോമസ് എന്‍ വൃക്ഷത്തൈ കൈമാറി.തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഡെന്നീസ് മങ്ങാട്,യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി അംഗം വിഷ്ണു എന്‍.എം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.പ്രകൃതി സംരക്ഷണസംഘം തൃശ്ശൂര്‍ ജില്ലാ വൈസ് പ്രസിഡണ്ടും മാധ്യമ പ്രവര്‍ത്തകനുമായ റഫീഖ് കടവല്ലൂരിന്റെ മകളാണ് റിന്‍ഷ ഷെറിന്‍.

ADVERTISEMENT