നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചൊവ്വല്ലൂര്‍ ശിവക്ഷേത്രത്തില്‍ പ്രത്യേകം സജ്ജമാക്കിയ സരസ്വതി മണ്ഡപത്തില്‍ ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ പുസ്തകങ്ങളുടെ പൂജ വെയ്പ്പ് നടന്നു. സരസ്വതി പൂജ, വിശേഷാല്‍ പൂജകള്‍ എന്നിവയ്ക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ നീലകണ്ഠന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു. ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ്ഗാ വിശ്വനാഥ് സരസ്വതി മണ്ഡപത്തിനു മുന്നില്‍ സംഗീതാര്‍ച്ചന നടത്തി. സന്ധ്യക്ക് ചൊവ്വല്ലൂര്‍ മോഹനന്‍, ചൊവ്വല്ലൂര്‍ സുനില്‍, നിരഞ്ജന്‍ എന്നിവര്‍ അണിനിരന്ന ട്രിപ്പിള്‍ തായമ്പകയുടെ അവതരണം നടന്നു. മഹാനവമി ദിവസമായ ശനിയാഴ്ച്ച ഗുരുവായൂര്‍ ചെമ്പൈ സംഗീത വിദ്യാലയത്തിലെ കുട്ടികളുടെ സംഗീതകച്ചേരി, സി.ജി. രാധാകൃഷ്ണന്റെ പുല്ലാങ്കുഴല്‍ കച്ചേരി സാധികയുടെ വീണക്കച്ചേരി എന്നിവയുടെ അവതരണവുമുണ്ടായി.
ADVERTISEMENT