എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ പള്ളി കത്തോലിക്കാ കോണ്‍ഗ്രസിന്റെയും ശാന്തിഭവന്‍ പാലിയേറ്റിവ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോഷി ആളൂര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സഹ വികാരി ഫാ. പ്രകാശ് പുത്തൂര്‍, കൈക്കാരന്‍ എം.കെ ജോണ്‍സണ്‍, കത്തോലിക്കാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് സി.വി ബേബി, പ്രോഗ്രാം കണ്‍വീനര്‍ ടി.ഡി ഡീന്‍സ് എന്നിവര്‍ സംസാരിച്ചു.
ADVERTISEMENT