ഗുരുവായൂര്‍ പേരകം സപ്താഹ കമ്മിറ്റിയുടെ ആറാമത് ഭാഗവത സപ്താഹ യജ്ഞത്തില്‍ രുക്മിണി സ്വയംവരം നടന്നു. താഴിശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് വര്‍ണ്ണ ശബളമായ ഘോഷയാത്ര ഉണ്ടായിരുന്നു. നാഗസ്വരം, പൂത്താലം, ഭജന, ഗോപികാ നൃത്തം എന്നിവ ഘോഷയാത്രയ്ക്ക് പൊലിമയേകി. ഘോഷയാത്ര യജ്ഞ വേദിയില്‍ സമാപിച്ച ശേഷം യജ്ഞാചാര്യന്‍ സ്വാമി ശങ്കര വിശ്വാനന്ദ സരസ്വതി രുഗ്മിണി സ്വയംവരം വിവരിച്ചു. സപ്താഹം ഞായറാഴ്ച സമാപിക്കും.
ADVERTISEMENT