നെല്ലുവായ് കോളനി റോഡിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി ഗര്‍ത്തം രൂപപ്പെട്ടു. കുന്നംകുളം വടക്കാഞ്ചേരി സംസ്ഥാനപാതയില്‍ രൂപപ്പെട്ടിരിക്കുന്ന ഗര്‍ത്തത്തില്‍ നാട്ടുകാര്‍ വാഴ നട്ടു. പൈപ്പ് പൊട്ടി റോഡിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. വാഹനങ്ങള്‍ ഗര്‍ത്തത്തില്‍ ചാടി അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്നറിയിപ്പിനാണ് വാഴനട്ടിരിക്കുന്നത്. കടങ്ങോട് ശുദ്ധജല വിതരണ പൈപ്പാണ് പൊട്ടിയിരിക്കുന്നത്.
ADVERTISEMENT