വാഹന പ്രചരണ പ്രതിഷേധ ജാഥ സമാപിച്ചു

പിണറായി പോലീസ് ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന മുദ്രാവാക്യവുമായി എസ്.ഡി.പി.ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രത സദസ്സ് മണ്ഡലം ക്യാമ്പയിന്റെ ഭാഗമായുള്ള വാഹന പ്രചരണ പ്രതിഷേധ ജാഥ പെരുമ്പിലാവില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.നാസര്‍ ഉദ്ഘാടനം ചെയ്തു. അജ്മല്‍ ശൂരനാട് വിഷയാവതരണം നടത്തി. ജാഥാ ക്യാപ്റ്റന്‍ കെ.കെ. കബീര്‍, മണ്ഡലം സെക്രട്ടറി ഷാഹുല്‍ ഹമീദ്, പഞ്ചായത്ത് പ്രസിഡണ്ട് റാഫി താഴത്തേതില്‍, സെക്രട്ടറി സി.കെ ഷറഫുദ്ദീന്‍, ട്രഷറര്‍
റഫീക്ക് തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
Malaya Image 1

Post 3 Image