ചാലിശേരി ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ ജാഗ്രത സമിതി യോഗം സംഘടിപ്പിച്ചു. ചാലിശേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആര്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. സ്റ്റേഷന്‍ പരിധിയിലെ വിവിധ പ്രദേശങ്ങള്‍, സ്‌കൂള്‍, കോളേജ് എന്നിടങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്‍ നടത്തും. ലഹരി മൂലം സമൂഹത്തെയും കുടുംബങ്ങളെയും ബാധിക്കുന്ന ദോഷഫലങ്ങളെക്കുറിച്ചും, ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ പൊതുജനം ജാഗ്രത പുലര്‍ത്തണമെന്നും ലൈസന്‍സ് ഇല്ലാതെ ഇരുചക്രവാഹനം ഓടിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും എസ്.എച്ച്.ഒ പറഞ്ഞു.
ADVERTISEMENT