സി.പി.ഐ.എം പഴഞ്ഞി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടത്തി

സി.പി.ഐ.എം പഴഞ്ഞി ലോക്കല്‍ കമ്മിറ്റി സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം നടത്തി. പട്ടിത്തടത്ത് ബാബു പുലിക്കോട്ടില്‍ നഗറില്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗം ഉണ്ണി പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം വി.എസ് സിദ്ധാര്‍ത്ഥന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ എല്‍.സി അംഗം യദുകൃഷ്ണന്‍ രക്തസാക്ഷി പ്രമേയവും, എന്‍ കെ സതീശന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് അഞ്ചിന് പഴഞ്ഞി ജറുസലേം സെന്ററില്‍ യച്ചൂരി നഗറില്‍ പൊതുസമ്മേളനം നടക്കും.

ADVERTISEMENT
Malaya Image 1

Post 3 Image