മേഴത്തൂര്‍ കിഴക്കേ കോടനാട് വീട്ടിനുള്ളില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പല്ലൂരത്ത് വീട്ടില്‍ 58 വയസുള്ള സുധാകരന്റെ മൃതദേഹമാണ് ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായാണ് സൂചന. കഴിഞ്ഞ 14 വര്‍ഷമായി സുധാകരന്‍ വീട്ടില്‍ തനിച്ച് കഴിയുകയായിരുന്നു. രണ്ട് ദിവസമായി വീട്ടില്‍ രാത്രിയില്‍ വെളിച്ചമൊന്നും കാണാതായതോടെ അന്വേഷിക്കാനായി സുധാകരന്റെ അനിയന്‍ വീട്ടില്‍ എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. തൃത്താല പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദ്ദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോയി
ADVERTISEMENT